ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പിലാക്കുമ്പോൾ ലബോറട്ടറി മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി സർക്കാർ കേരള പാരാമെഡിക്കൽ കോർഡിനേഷൻ കമ്മറ്റിയുമായി നടത്തിയ ചർച്ചയിൽ പുരോഗതി. സെക്രട്ടറിയേറ്റിൽ ബഹു. ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജ്ജിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആരോഗ്യവകുപ്പ് ഡയരക്ടർ ഡോ റീന, ഡെപ്യൂട്ടി ഡി എം ഇ ഡോ വിശ്വനാഥ്, പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടർ ഡോ സുജിന, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് കൗൺസിൽ സെക്രട്ടറി ഡോ സനിൽകുമാർ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ സജീവൻ എന്നിവർ പങ്കെടുത്തു.പാരമെഡിക്കൽ കോർഡിനേഷനിലെ മറ്റു അംഗങ്ങൾക്കൊപ്പം MLOA സംസ്ഥാന പ്രസിഡന്റ് എസ്. വിജയൻപിള്ള, ജനറൽ സെക്രട്ടറി പി കെ രജീഷ് കുമാർ, ആർ. ജോയ്ദാസ് എന്നിവർ പങ്കെടുത്തു (22-08-2024)